മഹാസമുന്ദ്: ജന്മനാട്ടിലേക്കുള്ള യാത്രാമധ്യേ രണ്ടു കുടിയേറ്റത്തൊഴിലാളികൾ ആരോഗ്യനില വഷളായതിനെത്തുടർന്നു ഛത്തീസ്ഗഡിൽ മരിച്ചു. മഹാരാഷ്ട്രയിൽനിന്നു പശ്ചിമബംഗാളിലേക്കുള്ള യാത്രാമധ്യേയാണ് മുപ്പത്തെട്ടുകാരനായ യുവാവ് മരിച്ചത്. ബസിൽവച്ച് ഛർദിയും ശ്വാസതടസവും അനുഭവപ്പെട്ട ഇദ്ദേഹത്തെ പിതോറ ടൗണിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
ഒഡീഷയിലേക്കുള്ള യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ട് മഹാസമുന്ദ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ നാല്പത്തഞ്ചുകാരനാണ് റെയിൽവേ സ്റ്റേഷനു സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത്.
രണ്ടു കുടിയേറ്റ തൊഴിലാളികൾ മരിച്ചു
12:32 AM May 26, 2020 | Deepika.com