സിബിഎസ്ഇക്ക് 15,000 പരീക്ഷാകേന്ദ്രം
12:32 AM May 26, 2020 | Deepika.com
ന്യൂഡൽഹി: ജൂലൈ ആദ്യം നടക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷയ്ക്കു 15,000 കേന്ദ്രങ്ങൾ അനുവദിച്ചു. നേരത്തേ 3000 ആണ് നിശ്ചയിച്ചിരുന്നത്. സാമൂഹ്യഅകലം പാലിക്കാനാണു കൂടുതൽ കേന്ദ്രങ്ങൾ എന്ന് മാനവവിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു. 12-ാം ക്ലാസ് പരീക്ഷയേ രാജ്യ വ്യാപകമായി നടത്താനുള്ളൂ.