ന്യൂഡൽഹി: കോവിഡ് ലോക്ക്ഡൗണിനെത്തുടർന്ന് നിർത്തിവച്ച രാജ്യാന്തര വിമാന സർവീസുകൾ ജൂണ്‍ പകുതിയോടെ പുനരാരംഭിക്കുമെന്നു വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. എന്തായാലും ഓഗസ്റ്റിനു മുൻപ് രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.
തിങ്കളാഴ്ച ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ഓണ്‍ലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ആദ്യ 25 ദിവസംകൊണ്ട് 50,000 പേരെ കൊണ്ടുവരാൻ സാധിക്കും. പ്രത്യേക വിമാനങ്ങളിൽ ഇവരെ കൊണ്ടുവരാനുള്ള എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
അന്താരാഷ്ട്ര വിമാന സർവീസ് ജൂണ്‍ പകുതിയോടെ
12:18 AM May 24, 2020 | Deepika.com