കേന്ദ്രത്തിനു പാവപ്പെട്ടവരോട് മമതയില്ല: സോണിയ
12:11 AM May 23, 2020 | Deepika.com
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാവപ്പെട്ടവരോട് ഒരു മമതയും കാണിക്കുന്നില്ലെന്നു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യത്തിന്റെ ഒരു ലക്ഷണം പോലും കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാംതന്നെ സർക്കാർ ക്ലിയറൻസ് സെയിലിനു വച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സോണിയ കുറ്റപ്പെടുത്തി.