സൂം ആപ്: ഹർജിയിൽ നോട്ടീസ്
12:11 AM May 23, 2020 | Deepika.com
ന്യൂഡൽഹി: വീഡിയോ കോണ്‍ഫറൻസിംഗിന് ഉപയോഗിക്കുന്ന സൂം ആപ് നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നോട്ടീസയച്ചു. സൂം ആപ്പ് വിവരങ്ങൾ ചോർത്തുന്നെന്നും സ്വകാര്യത ഇല്ലാതാക്കുന്നെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി. നാലാഴ്ചയ്ക്കകം സർക്കാർ വിശദീകരണം നൽകണം.