ചെന്നൈ: ഇന്ത്യയിൽ ആദ്യമായി ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അംഗീകാരം ലഭിച്ച ആന്റിബോഡി ടെസ്റ്റുകളുമായി ചെന്നൈയിലെ സിപിസി ഡയഗ്നോസ്റ്റിക്സ്. ഇൻവിട്രോ ഡയഗ്നോസ്റ്റിക്സ് ഉത്പന്ന-വിപണനരംഗത്തെ മുൻനിരക്കാരായ സിപിസി, സാർസ് കോവ്-2 ഐജിഎം, സാർസ് കോവ്-2 ഐജിജി എന്നീ കോവിഡ്-19 ആന്റി ബോഡി ടെസ്റ്റുകളാണ് അവതരിപ്പിച്ചത്.
വൈഎച്ച്എൽഒ, ബയോടെക് കോ എൽടിഡി വികസിപ്പിച്ചെടുത്ത ക്ലിയ അടിസ്ഥാനത്തിലുള്ള ടെസ്റ്റുകൾ പൂർണ ഓട്ടോമേറ്റഡ് അനലൈസറുകളാണ്. അണുബാധയ്ക്കുശേഷം ഏഴാം ദിവസംതന്നെ രോഗം കണ്ടുപിടിക്കാൻ ഐജിഎം പരിശോധനയ്ക്കു കഴിയും. വലിയ തോതിൽ സാമ്പിളുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നു മാത്രമല്ല ഐ ഫ്ളാഷ് സിസ്റ്റം മാനുഷിക പിഴവുകൾ കുറയ്ക്കുകയും ചെയ്യുന്നു. അനലൈസർ മോഡലിനെ ആശ്രയിച്ച് ഒരു ലാബിന് ഒരു ഉപകരണത്തിൽ പ്രതിദിനം ആയിരം മുതൽ രണ്ടായിരം വരെ ഫലങ്ങൾ റിപ്പോർട്ട് ചെയ്യാനാവും. ഒൗട്ട്പുട്ട് ഗണ്യമായി വർധിപ്പിക്കുന്നതിനു കൂടുതൽ മൊഡ്യൂളുകൾ ചേർക്കുന്നതിനുള്ള സൗകര്യവുമുണ്ട്. എവെർസ്റ്റോണിന്റെ ഹെൽത്ത്കെയർ പ്ലാറ്റ്ഫോമായ എവർലൈഫ് ഹോൾഡിംഗ്സുകളുടെ പോർട്ട്ഫോളിയോ കമ്പനിയാണ് ചെന്നൈയിലെ സിപിസി ഡയഗ്നോസ്റ്റിക്സ് (സിപിസി). കൂടുതൽ വിവരങ്ങൾക്ക് ww w.cpcdiagnostics.in എന്ന വെബ്സൈറ്റ് ഉപയോഗിക്കാം.
ഐസിഎംആർ അംഗീകാരമുള്ള എലിസ അടിസ്ഥാനമാക്കിയ മറ്റൊരു ആന്റിബോഡി പരിശോധന ആരംഭിക്കാനും സിപിസി ഒരുങ്ങുകയാണ്. ജർമനിയിലെ യൂറോ ഇമ്യൂണ്‍ എജി വികസിപ്പിച്ച എലിസ ടെസ്റ്റുകൾ, യൂറോ ഇമ്യൂണ്‍ അനലൈസറുകൾക്കു പുറമെ, മറ്റേതു ഓട്ടോമേറ്റഡ് എലിസ പ്രോസസറിലോ എലിസ റീഡറിലോ പ്രോഗ്രാംചെയ്യാൻ കഴിയും.
പരിശോധനയ്ക്ക് സിപിസി-ക്ലിയ ആന്റിബോഡി ടെസ്റ്റ്
01:07 AM May 22, 2020 | Deepika.com