മഹാരാഷ്‌ട്രയില്‍ ആകെ രോഗികള്‍ 41,000 പിന്നിട്ടു, ഇന്നലെ 64 മരണം

01:07 AM May 22, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 41,642 ആ​യി. ഇ​ന്ന​ലെ 2345 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 64 പേ​രാ​ണു മ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ആ​കെ മ​ര​ണം 1454 ആ​യി. ബു​ധ​നാ​ഴ്ച മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ 65 പേ​ര്‍ മ​രി​ച്ചി​രു​ന്നു. തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണു സം​സ്ഥാ​ന​ത്ത് ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ മും​ബൈ​യി​ല്‍ മാ​ത്രം 41 പേ​ര്‍ മ​രി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യ മും​ബൈ​യി​ലെ മൂ​ന്നു പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മൂ​ന്ന് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചു. നാ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​ദ​ന്‍ ന​ഗ​ര്‍ഗോ​ജെ, കെ​ഇ​എം ആ​ശു​പ​ത്രി​യി​ല്‍ അ​ജി​ത് പാ​ട്ടീ​ല്‍, സ​യ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ബാ​ലാ​ജി മ​ന്‍ജു​ളെ എ​ന്നീ ഐ​എ​എ​സു​കാ​രെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പൂ​ന​യി​ല്‍ നാ​ല്‍പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ പോ​ലീ​സു​കാ​ര​ന്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. പൂ​ന​യി​ല്‍ കോ​വി​ഡ്മൂ​ലം മ​രി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പോ​ലീ​സു​കാ​ര​നാ​ണ് ഇ​ദ്ദേ​ഹം.