ബിഹാറിന്റെ ഗ്രാമീണമേഖലകളില്‍ കോവിഡ് വ്യാപനം
01:07 AM May 22, 2020 | Deepika.com
പാറ്റ്ന: അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങിയെത്തിയതോടെ ബിഹാറിന്റെ ഗ്രാമീണമേഖലകളില്‍ കോവിഡ് വ്യാപനം തീവ്രമായി. 24 മണിക്കൂറിനിടെ 105 പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1881 ആയി. പത്തു പേരാണു മരിച്ചത്. സംസ്ഥാനത്തു മടങ്ങിയെത്തിയ 788 അതിഥി തൊഴിലാളികള്‍ക്കു രോഗം സ്ഥിരീകരിച്ചു. ജാര്‍ഖണ്ഡും ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന കത്തിഹാര്‍ ജില്ലയിലാണ് ഇന്നലെ 19 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. രോഹ്താസ, ഗോപാല്‍ഗഞ്ച് ജില്ലകളില്‍ 17 പേര്‍ക്കു വീതം രോഗം ബാധിച്ചു. ബിഹാറിലെ 38 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചു. പാറ്റ്ന, മുംഗേര്‍, രോഹ്താസ് ജില്ലകളില്‍ രോഗികളുടെ എണ്ണം മൂന്നക്കം കടന്നു.