ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾ നിയന്ത്രിത രീതിയിൽ തിങ്കളാഴ്ച മുതൽ പുനഃ രാരംഭിക്കുമെന്നു കേന്ദ്രം. യാത്രയ്ക്കുള്ള മാർഗനിർദേശങ്ങൾ വ്യോമയാന മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളോടും വിമാനക്കന്പനികളോടും സർവീസ് നടത്തുന്നതിന് തയാറായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു മന്ത്രി ട്വിറ്ററിൽ അറിയിച്ചു.
സെബി മാത്യു
ആഭ്യന്തര വിമാനം തിങ്കളാഴ്ച മുതൽ
12:02 AM May 21, 2020 | Deepika.com