അതിർത്തി കടക്കാൻ അനുവദിച്ചില്ല; ഡൽഹിയിൽ തൊഴിലാളി സംഘർഷം

12:02 AM May 21, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​നെ​തി​രേ ഡ​ൽ​ഹി-​ഹ​രി​യാ​ന അ​തി​ർ​ത്തി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ സം​ഘ​ർ​ഷം. ഡ​ൽ​ഹി​യി​ൽനി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ഗു​രു​ഗ്രാം അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പാ​ലം വി​ഹാ​റി​ലാ​ണു പോ​ലീ​സ് ത​ട​ഞ്ഞ​ത്. ഇ​തി​നെ​തി​രേ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ലെ​ത്തി. പോ​ലീ​സി​നെ​തി​രേ ക​ല്ലേ​റുണ്ടായി. സ്ഥി​തി ഉ​ട​ൻ ത​ന്നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ക​ന്പ​നി​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണു ഡ​ൽ​ഹി​യി​ൽ നി​ന്നു ഗു​രു​ഗ്രാ​മി​ലേ​ക്കു പോ​കാ​ൻ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ൽനി​ന്നു​ള്ള​വ​രെ അ​തി​ർ​ത്തി ക​ട​ത്തിവി​ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ന്നി​ട്ടും അ​നു​മ​തി ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ജ​ന​ക്കൂ​ട്ടം ഒ​ന്നാ​യി പ്ര​തി​ഷേ​ധ​മു​യർ​ത്തു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണു ചി​ല​ർ പോ​ലീ​സി​നു നേ​രെ ക​ല്ലേ​റ് ന​ട​ത്തി​യ​ത്. ക​ല്ലേ​റി​ൽ ചി​ല​ർ​ക്കു പ​രി​ക്കേ​റ്റു.

അ​തേ​സ​മ​യം, അ​തി​ർ​ത്തി തു​റ​ക്കാ​നു​ള്ള നി​ർ​ദേ​ശം ത​ങ്ങ​ൾ​ക്കു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ-​പാ​സ് ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കു​ന്നു​ള്ളു​യെ​ന്നും ഗു​രു​ഗ്രാം പോ​ലീ​സ് അ​റി​യി​ച്ചു. വ്യ​വ​സാ​യശാ​ല​ക​ളും ഫാ​ക്ട​റി​ക​ളും തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നൊ​പ്പം ഡ​ൽ​ഹി നോ​യി​ഡ അ​തി​ർ​ത്തി തു​റ​ന്നെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള പ്ര​വേ​ശ​നം ത​ട​യാ​ൻ നോ​യി​ഡ അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്ത​തു വി​വാ​ദ​മാ​യി​രു​ന്നു.