ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം: ഹിസ്ബുള്‍ ഭീകരന് അറസ്റ്റില്‍
12:01 AM May 21, 2020 | Deepika.com
ജമ്മു: കാഷ്മീരില്‍ ആര്‍എസ്എസ് നേതാവിനെയും അംഗരക്ഷകനെയും കൊലപ്പെടുത്തിയതില്‍ പങ്കുള്ള ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ അറസ്റ്റ് ചെയ്തു. റസ്തം അലിയെ ആണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആര്‍എസ്എസ് നേതാവ് ചന്ദര്‍കാന്ത് ശര്‍മയും അംഗരക്ഷകനും കൊലപ്പെട്ട കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ റസ്തം അലിയുടെ പേരുമുണ്ടായിരുന്നു. 2018ല്‍ ബിജെപി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു ഹിസ്ബുള്‍ ഭീകരരെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.