മഹാരാഷ്‌ട്രയിൽ ഒറ്റ ദിവസം 162 കേസുകൾ

10:38 PM Apr 09, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 162 പു​തി​യ കേ​സു​ക​ൾ. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1346 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ൽ 143 എ​ണ്ണം മും​ബൈ​യി​ലാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 72 പേ​രാ​ണു മ​രി​ച്ച​ത്.

ഗു​ജ​റാ​ത്തി​ൽ 55

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ഒ​റ്റ ദി​വ​സം 55 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ൾ 241 ആ​യി. 17 പേ​രാ​ണു മ​രി​ച്ച​ത്.

അതേസമയം, ജാ​ർ​ഖ​ണ്ഡി​ൽ ഇ​ന്ന​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ബൊ​ക്കാ​റോ ജി​ല്ല​യി​ൽ എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​നാ​ണു മ​രി​ച്ച​ത്.