കോവിഡ് മാറാതെ ഡിസ്ചാർജ്!
12:12 AM Apr 09, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്-19 പരിചരണത്തിൽ ഗുരുതര വീഴ്ച. തമിഴ്നാട്ടിലെ വില്ലുപുരം ക്വാറന്റൈൻ സെന്ററിലാണ് സംഭവം. നാലു പേരെ രോഗം മാറുംമുന്പേ അബദ്ധത്തിൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. മൂന്നു പേരെ പിന്നീടു കണ്ടെത്തി വില്ലുപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നാലാമനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഇയാൾ ഡൽഹി സ്വദേശിയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.