മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ഇന്നലെ രണ്ടുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ രോഗികളുടെ എണ്ണം ഒന്‍പതായി. മുകുന്ദ്നഗറിൽനിന്നുള്ള ഇരുപത്തിയഞ്ചുകാരനും ധൻവാഡ ചാവ്ലക്കാരനായ മുപ്പത്തിയഞ്ചുകാരനുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മുന്‍പ് രോഗം സ്ഥിരീകരിച്ച നാൽപ്പത്തിയൊന്പതുകാരനിൽനിന്നാണ് ഇവർക്കു രോഗം പകർന്നത്.
മഹാരാഷ്ട്രയിലെ തീവ്ര കോവിഡ് ബാധിത പ്രദേശമായ പൂനയിൽ ഇന്നലെ എട്ടു പേർ മരിച്ചു. ഇതോടെ പൂന ജില്ലയിൽ കോവിഡ് മരണം 16 ആയി
ധാരാവിയിൽ രണ്ടുപേർക്കുകൂടി കോവിഡ്
12:12 AM Apr 09, 2020 | Deepika.com