മഹാരാഷ്‌ട്രയിൽ കോവിഡ് ബാധിതർ 1000 കവിഞ്ഞു, 48 മരണം‌

12:00 AM Apr 08, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1018 ആ​യി. 48 പേ​രാ​ണു മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ മ​രി​ച്ച​ത്. ഇ​ന്ന​ലെ 150 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് 1000 പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച ആ​ദ്യസം​സ്ഥാ​ന​മാ​ണു മ​ഹാ​രാ​ഷ്‌​ട്ര.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഏ​റ്റ​വും കൂടുതൽ ബാ​ധി​ച്ച​ത് മും​ബൈ​യി​ലാ​ണ്. മും​ബൈ​യി​ൽ കോ​വി​ഡ് മ​ര​ണം 40 ആ​യി. ഇ​ന്ന​ലെ അ​ഞ്ചു പേ​രാ​ണു മ​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 590 ആ​യി. ഇ​ന്ന​ലെ മും​ബൈ​യി​ൽ രോ​ഗം ബാ​ധി​ച്ച​ത് 116 പേ​ർ​ക്കാ​ണ്. പൂ​ന​യാ​ണു രോ​ഗ​വ്യാ​പ​ന​ത്തി​ൽ ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ത്.

ധാ​രാ​വി​യി​ൽ ര​ണ്ടു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്, ആ​കെ കേ​സു​ക​ൾ ഏ​ഴാ​യി

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ കേ​സു​ക​ൾ ഏ​ഴാ​യി. ഡോ. ​ബ​ലി​ഗ ന​ഗ​ർ മേ​ഖ​ല​യി​ലു​ള്ള എ​ണ്‍പ​തു​കാ​ര​നും നാ​ൽ​പ്പ​ത്തി​യൊ​ന്പ​തു​കാ​ര​നു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മു​പ്പ​തു​കാ​രി​യു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രാ​ണി​വ​ർ.
ഏ​പ്രി​ൽ ഒ​ന്നി​ന് ധാ​രാ​വി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ന്പ​ത്തി​യാ​റു​കാ​ര​ൻ മ​രി​ച്ചു. അ​ഞ്ചു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ 15 ല​ക്ഷം പേ​രാ​ണു ധാ​രാ​വി​യി​ൽ പാ​ർ​ക്കു​ന്ന​ത്.

ധാ​രാ​വി​യി​ലെ ഡോ. ​ബ​ലി​ഗ​ന​ഗ​ർ, വൈ​ഭ​വ് അ​പ്പാ​ർ​ട്ട്മെ​ന്‍റ്, മു​കു​ന്ദ് ന​ഗ​ർ, മ​ദീ​ന ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ൾ കോ​വി​ഡ് ബാ​ധ​യ്ക്കു സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ധാ​രാ​വി​യി​ൽ പൂ​ർ​ണ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നു മും​ബൈ സൗ​ത്ത്-​സെ​ൻ​ട്ര​ൽ എം​പി രാ​ഹു​ൽ ഷെ​വാ​ലെ ആ​വ​ശ്യ​പ്പെ​ട്ടു. ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ മും​ബൈ വ​ൻ ഭീ​ഷ​ണി​യി​ലാ​കു​മെ​ന്നു ഷെ​വാ​ലെ പ​റ​ഞ്ഞു.

പൂ​ന​യി​ൽ ഇ​ന്ന​ലെ മൂ​ന്നു കോ​വി​ഡ് മ​ര​ണം

മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ പൂ​ന​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഇ​ന്ന​ലെ മൂ​ന്നു പേ​ർ മ​രി​ച്ചു. മൂ​ന്നു പേ​രും അ​റു​പ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രു​മാ​യി​രു​ന്നു. ഇ​തോ​ടെ പൂ​ന ജി​ല്ല​യി​ൽ മാ​ത്രം മ​ര​ണം എ​ട്ടാ​യി. പൂ​ന മേ​ഖ​ല​യി​ൽ 159 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ 131 കേ​സു​ക​ളും പൂ​ന ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​ണ്. പിം​പ്രി-​ചി​ഞ്ച് വാ​ഡ് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 20 പേ​ർ​ക്കും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ എ​ട്ടു പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.