തമിഴ്നാട്ടിൽ ഒരു മരണംകൂടി, 69 പുതിയ രോഗികൾ
12:00 AM Apr 08, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ ഇന്നലെ കോവിഡ് ബാധിച്ച് 64 വയസുള്ള സ്ത്രീ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം ഏഴായി. ഇന്നലെ 69 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ 63 പേരും നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയവരാണ്. തമിഴ്നാട്ടിൽ ആകെ 690 പേർക്കാണു കോവിഡ് ബാധിച്ചിട്ടുള്ളത്. ഇന്നലെ മരിച്ച സ്ത്രീക്ക് ഉയർന്ന രക്തസമ്മർദവും പ്രമേഹവുമുണ്ടായിരുന്നു.