തബ് ലീഗ് പ്രവർത്തകർക്കെതിരേ എൻഎസ്എ
12:12 AM Apr 07, 2020 | Deepika.com
കാൺപുർ: നിസാമുദീനിൽ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സന്പർക്കത്തിലേർപ്പെട്ടവരും കൊവിഡ് -19 പരിശോധനയ്ക്കു ഹാജരായില്ലെങ്കിൽ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തുമെന്ന മുന്നറിയിപ്പു നൽകി കാൺപുർ ജില്ലാ ഭരണകൂടം. സ്വയം വെളി പ്പെടുത്തലിനുള്ള അവസാന അവസരമാണെന്നും അധികാരികൾ പറഞ്ഞു.