വിളക്കു തെളിക്കാൻ വൈദ്യുതി ഇല്ലാതാക്കരുതെന്നു കേന്ദ്രം

12:45 AM Apr 05, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്നു രാ​ത്രി ഒ​ൻ​പ​തി​നു വി​ള​ക്കു​ക​ൾ തെ​ളി​ക്ക​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​യി​ട​ത്തെ​യും വൈ​ദ്യു​തി ബ​ന്ധം ഇ​ല്ലാ​താ​ക്ക​രു​തെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ. എ​ല്ലാ​യി​ട​ത്തെ​യും വ​ഴി​വി​ള​ക്കു​ക​ൾ അ​ണ​യ്ക്കേ​ണ്ട​തി​ല്ലെ​ന്നും വീ​ടു​ക​ളി​ലെ ഫാ​ൻ, എ​സി, കം​പ്യൂ​ട്ട​ർ തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ഓ​ഫ് ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും കേ​ന്ദ്ര ഉൗ​ർ​ജ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം വൈ​ദ്യു​തി ബ​ന്ധം ഇ​ല്ലാ​താ​ക്കി​യാ​ൽ പ​വ​ർ ഗ്രി​ഡു​ക​ൾ ത​ക​രാ​റി​ലാ​കു​മെ​ന്നും ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നുമുള്ള ആ​ശ​ങ്ക​ക​ൾ പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത്. ഏ​പ്രി​ൽ അ​ഞ്ചി​നു രാ​ത്രി ഒ​ൻ​പ​തു മു​ത​ൽ ഒ​ൻ​പ​ത് മി​നി​റ്റ് ലൈ​റ്റു​ക​ൾ സ്വി​ച്ച് ഓ​ഫ് ചെ​യ്യ​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. തെ​രു​വുവി​ള​ക്കു​ക​ൾ, കം​പ്യൂ​ട്ട​ർ, ടി​വി, ഫാ​ൻ, റ​ഫ്രി​ജ​റേ​റ്റ​ർ, എ​സി തു​ട​ങ്ങി​യവ പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. ആ​ശു​പ​ത്രി​ക​ളി​ലെ വൈ​ദ്യു​ത വി​ള​ക്കു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, പൊ​തു ഉ​പ​യോ​ഗം, മു​നി​സി​പ്പ​ൽ സേ​വ​ന​ങ്ങ​ൾ, ഓ​ഫീ​സു​ക​ൾ, പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യസേ​വ​ന​ങ്ങ​ളി​ലെ വൈ​ദ്യു​തി ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഉൗ​ർ​ജ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

രാ​ത്രി ഒ​ൻ​പ​തി​നു വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ഓ​ഫാ​ക്കി മെ​ഴു​കു​തി​രി, ചി​രാ​ത് എ​ന്നി​വ അ​ട​ക്ക​മു​ള്ള വി​ള​ക്കു​ക​ൾ തെ​ളി​ക്കു​ക​യോ ടോ​ർ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​നം. ഇ​ത്ത​ര​ത്തി​ൽ എ​ല്ലാ​യി​ട​ത്തും വൈ​ദ്യു​തി ഇ​ല്ലാ​താ​ക്കി​യാ​ൽ അ​ത് പ​വ​ർ ഫ്ള​ക്ച്ചേഷ​നു കാ​ര​ണ​മാ​കു​മെ​ന്നും പ​വ​ർ ഗ്രി​ഡു​ക​ൾ ത​ക​രാ​റി​ലാ​കു​മെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ഹാ​രാ​ഷ്‌ട്ര ഉൗ​ർ​ജമ​ന്ത്രി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണക്കു​റി​പ്പി​റ​ക്കി​യ​ത്. വീ​ടു​ക​ളി​ലെ വൈ​ദ്യു​തി വി​ള​ക്കു​ക​ൾ ഓ​ഫാ​ക്കി​യാ​ൽ പ​വ​ർ ഗ്രി​ഡി​നു കു​ഴ​പ്പ​മു​ണ്ടാ​കു​ക​യി​ല്ലെ​ന്നും രാ​ജ്യ​ത്തെ ഇ​ല​ക്‌ട്രി​ക് ഗ്രി​ഡു​ക​ൾ ക​രു​ത്തു​ള്ള​തും സു​സ്ഥി​ര​വു​മാ​ണെ​ന്നും ഉൗ​ർ​ജ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്നു.

എ​ന്തെ​ങ്കി​ലും വ്യ​തി​യാ​ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​തു കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.