ന്യൂഡൽഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഏപ്രിൽ 15ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായുള്ള ട്വീറ്റ് മിനിട്ടുകൾക്കകം അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പിൻവലിച്ചു.
കോവിഡ് വ്യാപനം സംബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ യോഗത്തിനു ശേഷമാണ് പേമ ഖണ്ഡു ട്വിറ്ററിൽ പോസ്റ്റിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തത്. ഹിന്ദി കൈകാര്യം ചെയ്യാൻ അറിയാത്ത ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്തപ്പോൾ തെറ്റ് സംഭവിച്ചെന്നും അതുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്നും ഖണ്ഡു രണ്ടാമത്തെ ട്വീറ്റിൽ പറഞ്ഞു.
ലോക്ക്ഡൗണ്‍ 15നു തീരുമെന്ന ട്വീറ്റ് പിൻവലിച്ചു
01:14 AM Apr 03, 2020 | Deepika.com