ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആളാണെങ്കിലും അവയവദാനം ചെയ്യാനാകുമെന്ന് ഡൽഹി ഹൈക്കോടതി. ഇതു സംബന്ധിച്ച നിയമത്തിൽ പ്രായത്തിന്റെ പേരിൽ പൂർണമായ നിരോധനമില്ലെന്നും ജസ്റ്റീസ് സഞ്ജീവ് സച്ച്ദേവ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലും നിയമ പ്രകാരമുള്ള വ്യവസ്ഥകൾക്കു വിധേയമായും മാത്രമേ പ്രായപൂർത്തിയാകാത്തവരുടെ അവയവദാനത്തിന് അനുമതി നൽകാവൂയെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
പിതാവിനു കരൾ പകുത്തു നൽകാമെന്ന ഡൽഹി സ്വദേശിയായ മകളുടെ സമ്മതപത്രം നിഷേധിച്ചതിനെതിരേ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. മകൾക്ക് 17 വയസ് പൂർത്തിയായതാണെന്നും പിതാവിന്റെ അവയവ മാറ്റ ശസ്ത്രക്രിയ എത്രയും വേഗം വേണമെന്നുമുള്ള ആശുപത്രി അധികൃതരുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു.
പ്രായപൂർത്തിയാകാത്ത ആൾക്കും അവയവദാനം നടത്താം
01:14 AM Apr 03, 2020 | Deepika.com