ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില കുറഞ്ഞു. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 62.50 രൂപയും വാണിജ്യാവശ്യത്തിനുള്ള (സബ്സിഡി ഇല്ലാത്തത്) സിലണ്ടറിന് 97.50 രൂപയുമാണ് കുറഞ്ഞത്. സബ്സിഡി ഉള്ള സിലണ്ടറിന് വില 734.50 രൂപയായി.
ഡൽഹിയിൽ 744 രൂപയും മുംബൈയിൽ 714.50 രൂപയും ചെന്നൈയിൽ 761.50 രൂപയുമാണ് പുതിയ വില. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന്റെ വില 1274.50 രൂപയാണ്. പുതുക്കിയ വില ഇന്നലെ നിലവിൽ വന്നു.
പാചക വാതക വില കുറഞ്ഞു
01:21 AM Apr 02, 2020 | Deepika.com