ന്യൂഡൽഹി: കോവിഡ്-19ന്റെ വ്യാപനത്തിനെതിരേയുള്ള പ്രതിരോധത്തിൽ കർശന ജാഗ്രത പുലർത്തേണ്ട രാജ്യത്തെ പത്ത് കേന്ദ്രങ്ങളുടെ പട്ടികയിൽ കാസർഗോഡ്, പത്തനംതിട്ട ജില്ലകളും. പത്തിലധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ച സ്ഥലമാണ് ഒരു ക്ലസ്റ്റർ ആയി കണക്കാക്കുന്നത്. ഇത്തരത്തിൽ നിരവധി ക്ലസ്റ്ററുകൾ ചേർന്നതാണ് ഒരു ഹോട്സ്പോട്ട്. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടു ഹോട്ട് സ്പോട്ടുകൾ പത്തനംതിട്ടയും കാസർഗോഡുമാണ്.
ഡൽഹിയിലെ നിസാമുദീൻ, ദിൽഷാദ് ഗാർഡൻ, രാജസ്ഥാനിലെ ഭിൽവാര, ഉത്തർപ്രദേശിലെ മീററ്റ്, ഗൗതംബുദ്ധ നഗർ, നോയിഡ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയവയാണ് മറ്റു ഹോട്സ്പോട്ടുകൾ.
കോവിഡ്: കാസർഗോഡ്, പത്തനംതിട്ട ഹോട്സ്പോട്ട്
12:12 AM Apr 01, 2020 | Deepika.com