എൻടിഎ ജെഇഇ (മെയിൻ) ഏപ്രിൽ -2020 മാറ്റിവച്ചു
12:11 AM Apr 01, 2020 | Deepika.com
ന്യൂഡൽഹി: നാഷണല്‍ ടെസ്റ്റിംഗ്ഏജന്സി ഈ മാസം 5, 6, 7 , 9 തീയതികളിൽ നടത്താൻ നിശ്ചയിച്ച ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ ഏപ്രിൽ 2020 മാറ്റിവച്ചു. സാഹചര്യം വിലയിരുത്തി മെയ് അവസാന വാരം പരീക്ഷ നടത്താനാണ് എൻടിഎ ഇപ്പോൾ തീരുമാനം. വിശദാംശങ്ങൾക്കും പുതിയ വിവരങ്ങൾക്കും jeemain.nta.nic.in/www.nta.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.