ഗുജറാത്തിൽ ഇതര സംസ്ഥാനതൊഴിലാളികൾ പോലീസിനെ ആക്രമിച്ചു
11:50 PM Mar 30, 2020 | Deepika.com
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത 93 ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. സ്വദേശത്തേക്കു പോകാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറോളം തൊഴിലാളികളാണു ഞായറാഴ്ച രാത്രി തെരുവിലിറങ്ങിയത്. ഇവരിലേറെയും യുപി, ബിഹാർ സ്വദേശികളാണ്.