തമിഴ്നാട്ടിൽ എട്ടുപേർക്കുകൂടി രോഗബാധ
12:16 AM Mar 30, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ എട്ടുപേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇതോടെ 50 ആയെന്നു ആരോഗ്യമന്ത്രി സി.വിജയ ഭാസ്കർ അറിയിച്ചു. തായ്ലൻഡിൽ നിന്നെത്തിയ രണ്ടുപേരോട് അടുത്തിടപഴകിയ എട്ടുപേർക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ നാലുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. എല്ലാവരും ഐആർടി പെരുംതുറൈ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.