ന്യൂഡൽഹി: കോവിഡ്-19 രോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി കേന്ദ്രം പ്രഖ്യാപിച്ച ഇൻഷ്വറൻസ് പദ്ധതി കൂടുതൽപേരിലേക്കു വ്യാപിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളും എഐഐഎംഎസ് പോലുള്ള സ്ഥാപനങ്ങളും കോവിഡ് പ്രതിരോധത്തിനായി വിളിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന താഴെപ്പറയുന്ന വിഭാഗങ്ങളെയാണ് ഇൻഷ്വറൻസിൽ ചേർക്കുക.
സ്വകാര്യ ആശുപത്രി ജീവനക്കാർ, റിട്ടയർ ചെയ്തവർ, വോളന്ററിയർമാർ, തദ്ദേശഭരണസ്ഥാപന ജീവനക്കാർ, ദിവസക്കൂലിക്കാർ, താത്കാലിക ജീവനക്കാർ തുടങ്ങിയവർക്കാണ് അർഹത.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന 90 ദിവസ പരിധിയിലാണ് ഇവർക്ക് ഇൻഷ്വറൻസ് അർഹത. 50 ലക്ഷം രൂപവരെയാണ് ഇൻഷ്വറൻസ്. ഗുണഭോക്താക്കൾക്കു നിലവിലുള്ള ഇൻഷ്വറൻസ് ആനുകൂല്യങ്ങൾക്കു പുറമേയാണിത്.
കോവിഡ് ഇൻഷ്വറൻസ് കൂടുതൽപേർക്ക്
12:16 AM Mar 30, 2020 | Deepika.com