ന്യൂഡൽഹി: കോവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡൽഹി ഉൾപ്പടെയുള്ളള നഗരങ്ങളിൽ നിന്നു കൂട്ടപ്പലായനം ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഒടുവിൽ സഹായ ഹസ്തം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ആരും തന്നെ ഡൽഹി വിട്ടു പോകരുതെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ഉറപ്പു നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്തെത്തി. ഞങ്ങൾ നിങ്ങൾക്ക് ഭക്ഷണവും താസമവും ഒരുക്കാം ആരും ഡൽഹി വിട്ടു പോകരുതെന്നാണ് കേജരിവാൾ അഭ്യർഥിച്ചത്.
ലോക്ഡൗണ്‍ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ രാജ്യം മുഴുവൻ വൈറസ് വ്യാപിക്കുമെന്നും ഗ്രാമങ്ങളിലെ സ്ഥിതി ദുഷ്കരമാകുമെന്നും കേജരിവാൾ മുന്നറിയിപ്പു നൽകി. ഡൽഹിയിൽ എല്ലായിടത്തും ആവശ്യമുള്ളവർക്ക് തങ്ങളുടെ ഫ്ളൈയിംഗ് സ്വാഡുകൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇന്നു മുതൽ ആവശ്യമുള്ള എല്ലായിടത്തും ഒരു തടസവും കൂടാതെ ഭക്ഷണം എത്തുമെന്നും കേജരിവാൾ ഉറപ്പു നൽകി. നാലു ലക്ഷം പേർക്ക് ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കേജരിവാൾ വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികൾക്ക് കൂടൊരുക്കാമെന്ന് കേജരിവാൾ
12:01 AM Mar 29, 2020 | Deepika.com