ന്യൂഡൽഹി: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ട്രെയിനുകൾക്കുള്ളിൽ ഐസൊലേഷൻ ബെർത്തുകൾ സജ്ജമാക്കി റെയിൽവെ. പേഷ്യന്റ് ക്യാബിൻ എന്ന പേരിലാണ് ട്രെയിനുകൾ സജ്ജമാക്കുന്നത്. തയാറാക്കിയ ട്രെയിനുകൾ ഗ്രാമങ്ങളിൽ ഉപയോഗിക്കുമെന്നും സംസ്ഥാന സർക്കാരുകളുടെ ആവശ്യാനുസരണം ആഴ്ചയിൽ പത്ത് കോച്ചുകൾ വീതം ഐസൊലേഷൻ വാർഡുകളാക്കി മാറ്റുമെന്നും നോർത്തേണ്‍ റെയിൽവേ വക്താവ് ദീപക് കുമാർ അറിയിച്ചു.
എസി അല്ലാത്ത കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കി മാറ്റാൻ തെരഞ്ഞെടുത്തിരിക്കുന്നത്. എട്ട് ബർത്തുകളുള്ള ഒരു ബ്ലോക്കിൽനിന്നു നടുക്കുള്ളവ ഒഴിവാക്കി ആറെണ്ണം മാത്രമാക്കി മാറ്റും. ട്രെയിനുകളിലെ രണ്ട് ശൗചാലയങ്ങൾ കുളിമുറികളാക്കും. ഇതോടൊപ്പം ഡോക്ടർമാർക്കുള്ള കണ്സൾട്ടേഷൻ റൂം, നഴ്സസ് റൂം, മെഡിക്കൽ സ്റ്റോർ, ഐസിയു, പാൻട്രി എന്നിവയും കോച്ചുകളോടൊപ്പം സജ്ജമാക്കുന്നുണ്ട്.
ട്രെയിനുകളിൽ ഐസൊലേഷൻ ബെർത്തുകളുമായി റെയിൽവേ
12:01 AM Mar 29, 2020 | Deepika.com