രോഗബാധിതർ ആയിരത്തോളം

12:01 AM Mar 29, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം ആ യിരത്തിന് അ​ടു​ത്തെ​ത്തി. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 149 പോ​സീ​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഡ​ൽ​ഹി​ക്ക​ടു​ത്ത് നോ​യി​ഡ​യി​ൽ അ​ഞ്ചു പേ​ർ​ക്കു​കൂ​ടി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി പ്ര​ത്യേ​കം ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ൽ നി​ന്ന് തി​രി​കെ എ​ത്തി​ച്ച 481 പേ​രി​ൽ ആ​ർ​ക്കുംത​ന്നെ പു​തി​യ​താ​യി രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​വ​ർ ചാ​വ്‌​ല​യി​ലെ ഐ​ടി​ബി​പി നി​രീ​ക്ഷ​ണകേ​ന്ദ്ര​ത്തി​ലാ​ണ്. പ്ര​തി​ദി​നം 28 കോ​ടി ആ​ളു​ക​ളാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.