ന്യൂഡൽഹി: രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 878 ആയി. മരിച്ചവരുടെ എണ്ണം 20 ആയി. ഡൽഹിക്കടുത്ത് നോയിഡയിൽ ഇന്നലെ മൂന്നു പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.
ആഭ്യന്തര വിമാനസർവീസുകളുടെ വിലക്ക് ഏപ്രിൽ 14 വരെ നീട്ടിയിട്ടുണ്ട്. പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. രാജ്യത്ത് കോവിഡിന്റെ സാമൂഹിക വ്യാപനം വൈകിക്കാൻ കഴിഞ്ഞു എന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. രാമൻ ആർ. ഗുണശേഖർ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ശുചീകരണ സംവിധാനങ്ങളും ഒരുക്കി നൽകണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി പുണ്യ സലില പറഞ്ഞു.
കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഹോട്ടലുകളും വാടകക്കെട്ടിടങ്ങളും തുറന്നു പ്രവർത്തിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ്-19 പ്രതിരോധത്തിന് അടിയന്തര ആവശ്യത്തിനുള്ളത് എന്ന കാരണത്താൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈഡ്രോക്സിക്ലോറോക്വിന്റെ വിൽപനയും വിതരണവും നിരോധിച്ചു.
രാജ്യവ്യാപകമായി സ്കൂളുകൾ ഓണ്‍ലൈൻ പാഠ്യപദ്ധതികൾ സ്വീകരിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാൽ പറഞ്ഞു.
രാജ്യത്ത് കോവിഡ് മരണം 20
12:07 AM Mar 28, 2020 | Deepika.com