നീറ്റ് പരീക്ഷ നീട്ടിവച്ചു
12:07 AM Mar 28, 2020 | Deepika.com
ന്യൂഡൽഹി: കൊറോണ രോഗബാധയെത്തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് -നാഷണൽ എലിജിബിലി റ്റി കം എൻട്രസ് ടെസ്റ്റ്) നീട്ടിവച്ചു. മേയ് മൂന്നിനു പരീക്ഷ നടത്തുമെന്നായിരുന്നു മനുഷ്യവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) അറിയിച്ചിരുന്നത്. ഏതാനും വിഷയങ്ങളിൽ ബോർഡ് പരീക്ഷകൾ പൂർത്തിയാകാനുള്ളതും പരിഗണിച്ചുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.