ന്യൂഡൽഹി: ചിത്രകാരൻ, ശില്പി, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ ശ്രദ്ധേയനായ സതീഷ് ഗുജ്റാൾ (94) അന്തരിച്ചു. മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സഹോദരനാണ്. ഭാര്യ: കിരൺ. മക്കൾ: അൽപന, റസീൽ, മോഹിത്. 1999 ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു.
1925 ൽ പാക്കിസ്ഥാനിലെ പഞ്ചാബിലായിരുന്നു ജനനം. ലാഹോറിലെ മയോ ആർട്സ് സ്കൂൾ, മുംബൈയിലെ ജെ.ജെ. സ്കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1952 ൽ സ്കോളർഷിപ്പോടെ മെക്സിക്കോയിൽ ചിത്രകലാപഠനത്തിനായി പോയി. ലോകപ്രശസ്ത ചിത്രകാരന്മാർക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു.
ശില്പഭംഗിയുള്ള കെട്ടിടങ്ങളുടെ രൂപകല്പനയിലും പ്രാഗത്ഭ്യം തെളിയിച്ചു. ഡെൽഹിയിലെ ബെൽജിയം എംബസി ഗുജറാളിന്റെ രൂപകല്പനയിൽ നിർമിച്ചതാണ്.
സതീഷ് ഗുജ്റാൾ അന്തരിച്ചു
12:07 AM Mar 28, 2020 | Deepika.com