മുംബൈ: അമ്പതുകളിലും അറുപതുകളിലും ബോളിവുഡ് നായികയായിരുന്ന നിമ്മി(88) അന്തരിച്ചു. ആന്‍, ബര്‍സാത്ത്, ദീദാര്‍ തുടങ്ങിയവയാണു നിമ്മിയുടെ പ്രശസ്ത ചിത്രങ്ങള്‍. ശ്വാസതടസത്തെത്തുടര്‍ന്ന് ബുധനാഴ്ച മുംബൈ ജൂഹുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിമ്മി ഇന്നലെ വൈകുന്നേരം മരിച്ചു. സംസ്കാരം നടത്തി.
നവാബ് ബാനു എന്നായിരുന്നു ശരിയായ പേര്. എഴുത്തുകാരനും സംവിധായകനുമായ എസ്. അലി റാസയെ വിവാഹം ചെയ്തശേഷം നിമ്മി സിനിമാരംഗം വിട്ടു.
ബോളിവുഡ് നടി നിമ്മി അന്തരിച്ചു
11:59 PM Mar 26, 2020 | Deepika.com