ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ ഇടപാടിൽ അറസ്റ്റിലായ ക്രിസ്ത്യൻ മിഷേൽ ഇടക്കാല ജാമ്യത്തിനായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തിഹാർ ജയിലിൽ കഴിയുന്ന മിഷേലിനു കൊറോണ വൈറസ് ബാധയേൽക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.
കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിഹാർ ജയിലിലെ മൂവായിരത്തോളം തടവുകാരെ പരോളിലും ഇടക്കാല ജാമ്യത്തിലുമായി വിട്ടയയ്ക്കാൻ കഴിഞ്ഞ ആഴ്ച തിഹാർ ജയിലധികൃതർ തീരുമാനിച്ചിരുന്നു.
ക്രിസ്ത്യൻ മിഷേൽ ഡൽഹി ഹൈക്കോടതിയിൽ
11:59 PM Mar 26, 2020 | Deepika.com