കോവിഡ്-19: ഗുജറാത്തില്‍ മരണം മൂന്നായി
11:59 PM Mar 26, 2020 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്നലെ എഴുപതുകാരന് കോവിഡ്-19 ബാധിച്ചു മരിച്ചു. ഇതോടെ ഗുജറാത്ത് കോവിഡ് മരണം മൂന്നായി. രോഗബാധിതര്‍ 43 ആയി. ഭാവ്നഗര്‍ ജില്ലക്കാരനാണ് ഇന്നലെ മരിച്ചയാള്‍. ഗുജറാത്തില്‍ അഹമ്മദാബാദിലും സൂറത്തിലുമായി രണ്ടു പേര് മരിച്ചിരുന്നു. 43 രോഗബാധിതരില്‍ 15 കേസുകളും അഹമ്മദാബാദിലാണ്.