മത്സ്യത്തൊഴിലാളികളെ തിരിച്ചെത്തിക്കണമെന്നു ഗുജറാത്ത് സർക്കാർ
02:45 AM Feb 29, 2020 | Deepika.com
ഗാന്ധിനഗർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 340 ഇന്ത്യൻ മത്സ്യബന്ധനത്തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്നു ഗുജറാത്ത് സർക്കാർ. ഇവരെ നാട്ടിലെത്തിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച ഇ മെയിൽ സന്ദേശത്തിൽ ഗുജറാത്ത് മന്ത്രി രമൺ പാത്കർ ആവശ്യപ്പെട്ടു.