ന്യൂഡൽഹി: ഗുജറാത്ത് മോഡൽ വർഗീയകലാപമാണ് ഡൽഹിയിൽ നടപ്പാക്കിയതെന്ന് മുസ്ലിം ലീഗ്. ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നു കലാപപ്രദേശങ്ങളിൽ സന്ദർശനം നടത്തിയശേഷം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. ദുരിതബാധിതർക്കു പ്രാഥമിക സഹായമായി 50 ലക്ഷം രൂപ ഉടനെ നൽകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.
സംഘപരിവാറിന്റെ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരേ മറ്റു പ്രതിപക്ഷ പാർട്ടികളെ കൂടി ഉൾപ്പെടുത്തി യോജിച്ചുള്ള ജനാധിപത്യ പ്രതിരോധം തീർക്കണമെന്നു കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇക്കാര്യത്തിൽ യോജിച്ച പ്രതിഷേധം ഉയർത്തുമെന്ന് സോണിയ ഉറപ്പു നൽകിയതായി കുഞ്ഞാലിക്കുട്ടിയും ഓർഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ, ട്രഷറർ പിവി അബ്ദുൾ വഹാബ്, നവാസ് ഗനി എംപി, ഡോ. എം.കെ. മുനീർ, കെ.പി.എ. മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഗുജറാത്ത് മോഡൽ കലാപം: മുസ്ലിം ലീഗ്
02:45 AM Feb 29, 2020 | Deepika.com