ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ വിധിച്ചതിനെതിരേ പ്രതി പവൻ ഗുപ്ത സുപ്രീംകോടതിയിൽ തിരുത്തൽ ഹർജി നൽകി. വധശിക്ഷ വിധിച്ച സുപ്രീം കോടതി ഉത്തരവിൽ പിഴവുണ്ടെന്നും ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
നിർഭയ കേസിൽ എല്ലാ പ്രതികളുടെയും വധശിക്ഷ മാർച്ച് മൂന്നിനു നടത്താൻ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കേയാണ് പ്രതിയുടെ പുതിയ നീക്കം. വധശിക്ഷയ്ക്കെതിരേയുള്ള പ്രതി പവൻ ഗുപ്തയുടെ ശേഷിക്കുന്ന നിയമ നടപടിയാണ് തിരുത്തൽ ഹർജി നൽകൽ. ഇനിയും രാഷ്ട്രപതിക്കു ദയാഹർജി നൽകാനുള്ള അവസരംകൂടി പവൻ ഗുപ്തയ്ക്ക് ശേഷിക്കുന്നുണ്ട്.
നിർഭയ: തിരുത്തൽ ഹർജിയുമായി പ്രതി
02:45 AM Feb 29, 2020 | Deepika.com