അടിവയറ്റിൽ ചവിട്ടേറ്റ ശബാനയ്ക്ക് ആണ്‍കുഞ്ഞ്
02:38 AM Feb 29, 2020 | Deepika.com
ന്യൂഡൽഹി: ഡൽഹി കരാവൽ നഗറിൽ കലാപകാരികൾ അടിവയറ്റിൽ ആഞ്ഞുതൊഴിച്ച മുപ്പതുകാരി ശബാന ആരോഗ്യവാനായ ആണ്‍കുഞ്ഞിന് ജന്മം നൽകി. ഇവരുടെ വീടിനു തീയിട്ട അക്രമികൾ ശബാനയെയും ഭർത്താവിനെയും ക്രൂരമായി മർദിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ശബാനയും ഭർത്താവും മറ്റു രണ്ടു കുട്ടികളും ഭർതൃമാതാവും വീട്ടിൽ കിടന്ന് ഉറങ്ങുന്പോഴാണ് അക്രമിസംഘം എത്തിയത്.