ഭുവനേശ്വർ: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്തു പ്രതിപക്ഷം കലാപത്തിനു പ്രേരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി സംഘടിപ്പിച്ച സിഎഎ അനുകൂല റാലിയിലാണ് അമിത് ഷാ പ്രതിപക്ഷ പാർട്ടികൾക്കെതിരേ നിശിത വിമർശനമുന്നയിച്ചത്.
മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ പ്രചരിപ്പിച്ചത്. ഇതു വിശ്വസിച്ച ജനങ്ങളാണ് അക്രമപ്രവർത്തനങ്ങളിലേക്കിറങ്ങിയത്. സിഎഎ ഒരിക്കലും ഇന്ത്യയിലെ ഒരു മുസ്ലിമിന്റെയും പൗരത്വം നഷ്ടപ്പെടുത്തുന്ന നിയമമല്ലെന്ന് ഞാൻ ഉറപ്പു നൽകുന്നു-അമിത് ഷാ പറഞ്ഞു. കോൺഗ്രസ്, കമ്യൂണിസ്റ്റ്, എസ്പി, ബിഎസ്പി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ചരിത്രനേട്ടമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ നുണപ്രചാരണം നടത്തുകയാണെന്നും ഷാ കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം കലാപത്തിനു പ്രേരിപ്പിക്കുന്നു: അമിത് ഷാ
01:55 AM Feb 29, 2020 | Deepika.com