ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ എസ്. കാത്തവരായൻ(58) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു വെല്ലൂരിലെ ഗുഡിയാത്തം (സംവരണം) മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
വിമത അണ്ണാ ഡിഎംകെ എംഎൽഎമാരെ അയോഗ്യരാക്കിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു കാത്തവരായൻ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
മുൻ മന്ത്രിയും ഡിഎംകെ സിറ്റിംഗ് എംഎൽഎയുമായ കെ.പി.പി. സ്വാമി വ്യാഴാഴ്ച അന്തരിച്ചിരുന്നു. ഇതോടെ 234 അംഗ സഭയിൽ ഡിഎംകെയുടെ അംഗബലം 98 ആയി ചുരുങ്ങി.
ഡിഎംകെ എംഎൽഎ കാത്തവരായൻ അന്തരിച്ചു
01:55 AM Feb 29, 2020 | Deepika.com