ദിവാകർ പാണ്ഡേശ്വർ മംഗളൂരു മേയർ
01:55 AM Feb 29, 2020 | Deepika.com
മംഗളൂരു: കർണാടകയിലെ മംഗളൂരു മേയറായി ബിജെപിയിലെ ദിവാകർ പാണ്ഡേശ്വർ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെതന്നെ വേദവതിയാണ് ഡെപ്യൂട്ടി മേയർ. മേയർ, ഡെപ്യൂട്ടി മേയർസ്ഥാനങ്ങിലേക്കു കോൺഗ്രസ് മത്സരിച്ചിരുന്നു. 60 അംഗ നഗരസഭയിൽ ബിജെപിക്ക് 44 അംഗങ്ങളുണ്ട് .കോൺഗ്രസിന് 14ഉം എസ്ഡിപിഐക്ക് രണ്ടും അംഗങ്ങളാണുള്ളത്.