ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരേ കേസെടുക്കാൻ നിർദേശിച്ച ജസ്റ്റീസ് എസ്. മുരളീധറിന്റെ ജുഡീഷൽ ചരിത്രത്തിലുണ്ടായിട്ടുള്ളത് നിരവധി നിർണായക ഇടപെടലുകൾ. 1984ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോണ്ഗ്രസ് നേതാവായിരുന്ന സജ്ജൻ കുമാറിനെതിരേയുള്ള കേസ് മുതൽ നീളുന്നു അത്.
സുപ്രീം കോടതിയിലെ ജഡ്ജിമാർ സ്വത്തുകൾ വെളിപ്പെടുക്കണമെന്ന് ഉത്തരവിട്ട 2010ലെ ഹൈക്കോടതി ഫുൾ ബെഞ്ചിലും മുരളീധർ അംഗമായിരുന്നു. മാവോയിസ്റ്റ് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത ഗൗതം നവലാഖ അടക്കമുള്ള സാമൂഹ്യ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്, സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നത് തുടങ്ങിയ വിധികളും നിർണായകങ്ങളായിരുന്നു.
ജസ്റ്റീസ് മുരളീധറിന്റെ ഇടപെടലുകൾ ജുഡീഷറിയിലെ തിളക്കമുള്ള അധ്യായം
01:02 AM Feb 28, 2020 | Deepika.com