ന്യൂഡൽഹി/റായ്പുർ: നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെയും ബന്ധുക്കളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. വ്യവസായ ജോയിന്റ് സെക്രട്ടറി എ.കെ. തുതേജ, മുൻ ചീഫ് സെക്രട്ടറി വിവേക് ദാന്ത്, റായ്പുർ മേയർ ഇസാജ് ദേബാർ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
ഛത്തീസ്ഗഡ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ചെയർമാനാണ് ദാന്ത്. ഇസാജ് ദേബാറിന്റെ സഹോദരനും അബ്കാരിയുമായി അൻവർ ദേബാറിന്റെയും അബ്കാരി പപ്പു ഭാട്യയുടെയും താവളങ്ങളിലും റെയ്ഡ് നടന്നിട്ടുണ്ട്.
ഛത്തീസ്ഗഡ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ റെയ്ഡ്
12:26 AM Feb 28, 2020 | Deepika.com