കാട്ടുതീ; കുഴിബോംബുകൾ പൊട്ടിത്തെറിച്ചു
12:26 AM Feb 28, 2020 | Deepika.com
ജമ്മു: നിയന്ത്രണരേഖയ്ക്കു സമീപം കാട്ടുതീ പടർന്നതിനെത്തുടർന്ന് നിരവധി കുഴിബോംബുകൾ പൊട്ടിത്തെറിച്ചു. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി സെക്ടറിലായിരുന്നു തീപിടിത്തം. സ്ഫോടനത്തെത്തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി. കരസേനാംഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീയണച്ചു.