കരസേന ജവാൻ കൊക്കയിലേക്കു വീണു മരിച്ചു
12:26 AM Feb 28, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ ഹിമപാതത്തെത്തുടർന്ന് കരസേന ജവാൻ കൊക്കയിലേക്കു വീണു മരിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം ഗുരേസ് സെക്ടറിലായിരുന്നു അപകടം. സിപ്പോയി കർണയിൽ സിംഗ്(22) ആണു മരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹിമാചൽപ്രദേശ് സ്വദേശിയായ കർണയിൽ സിംഗ് 2018ലാണു കരസേനയിൽ ചേർന്നത്.