ഡിഎംകെ എംഎൽഎ കെ.പി.പി. സ്വാമി അന്തരിച്ചു
12:26 AM Feb 28, 2020 | Deepika.com
ചെന്നൈ: ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ കെ.പി.പി. സ്വാമി(57) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006-2011 കാലത്ത് കരുണാനിധി മന്ത്രിസഭയിൽ ഫിഷറീസ് മന്ത്രിയായിരുന്നു സ്വാമി. തിരുവൊട്ടിയൂർ മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പട്ടത്. ഡിഎംകെയുടെ ഫിഷറീസ് വിംഗ് സെക്രട്ടറിയായും സ്വാമി പ്രവർത്തിച്ചിട്ടുണ്ട്.