രാജസ്ഥാനിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 24 മരണം
12:12 AM Feb 27, 2020 | Deepika.com
കോട്ട: രാജസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച സ്വകാര്യ ബസ് മേജ് നദിയിലേക്കു മറിഞ്ഞ് 24 പേർ മരിച്ചു. ബുന്ദി ജില്ലയിൽ കോട്ട-ദൗസ ഹൈവേയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. കോട്ടയിൽനിന്നു 29 പേരുമായി സവായ് മധോപുരിലേക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്.