ന്യൂഡൽഹി: കൊറോണ വൈറസ് (കൊവിഡ് 19) ഭീതിയിൽ വിറങ്ങലിച്ചുനിൽക്കുന്ന ചൈനയിലെ വുഹാൻ നഗരയിലേക്ക് മാസ്കും കൈയുറകളും മരുന്നുകളുൾപ്പെടെ 15 ടൺ വൈദ്യസഹായവുമായി വ്യോമസേനയുടെ സി-17 സൈനിക വിമാനം ഇന്നലെ പുറപ്പെട്ടു. കൊറോണ പടരുന്ന രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ തിരിച്ചെത്തിക്കുകയും ലക്ഷ്യ മാണ്.
മറ്റു രാജ്യങ്ങളിലുള്ള പൗരന്മാരെ പോകാൻ അനുവദിച്ച് ഇന്ത്യക്കാരെ തടഞ്ഞുവച്ച ചൈനയുടെ നടപടികളെ കഴിഞ്ഞയാഴ്ച ഇന്ത്യ അതിരൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ, ആരോപണം ചൈന തള്ളിക്കളഞ്ഞു.
ഇന്ത്യ-ചൈന നയതന്ത്രബന്ധത്തിന്റെ എഴുപതാം വാർഷികവേളയിൽ ബന്ധം സുദൃഢമാക്കാനാണു സഹായഹസ്തം നീട്ടുന്നതെന്നു വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
വിമാനം ചൈനയിലേക്ക്; ഇന്ത്യക്കാരെ തിരികെയെത്തിക്കും
12:12 AM Feb 27, 2020 | Deepika.com