പൗരത്വ നിയമ ഭേദഗതി: ഡൽഹിയിൽ കലാപം; പോലീസുകാരൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു

01:03 AM Feb 25, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പും സം​ഘ​വും എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ന്പു ഡ​ൽ​ഹി​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ൾ​പ്പെടെ നാലു പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ഇ​ര​ച്ചുക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ, അ​ക്ര​മി​ക​ൾ പോ​ലീ​സി​നു നേ​ർ​ക്ക് തോ​ക്കു ചൂ​ണ്ടി വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നു. തോ​ക്കു​മാ​യി എ​ത്തി​യ യു​വാ​വ് എ​ട്ടു റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തതായി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഗോ​കു​ൽ​പു​രി​യി​ലു​ണ്ടാ​യ ക​ല്ലേ​റി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ​ൽ​ഹി പോ​ലീ​സി​ലെ ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ൾ ര​ത്ത​ൽ ലാ​ൽ ആ​ണ് മ​രി​ച്ച​ത്. ഗോ​കു​ൽ​പു​രി അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ ഹെ​ഡ് കോ​ണ്‍സ്റ്റ​ബി​ൾ ആ​ണ് ര​ത്ത​ൻ ലാ​ൽ. പ്ര​തി​ഷേ​ധ​ക്കാ​രെ അ​ട​ക്കി​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ത്ത​ൻ ലാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ക്ര​മ​ത്തി​ൽ മ​റ്റൊ​രു ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മി​ത് ശ​ർ​മ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഭ​ജ​ൻ​പു​ര​യി​ൽ ക​ല്ലേ​റി​ൽ നി​ന്നു കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹെ​ഡ്കോ​ണ്‍സ്റ്റ​ബി​ൾ മു​ഹ​മ്മ​ദ് സ​ലി​മി​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ സീ​ലം​പൂ​രി​ലെ ജാ​ഗ് പ്ര​വേ​ശ് ച​ന്ദ്ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.‌

വാഹനങ്ങൾക്കു തീയിട്ടു

ഭ​ജ​ൻ​പുർ, മൗ​ജ്പുർ, കർദംപുരി എന്നിവിട ങ്ങളാണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ട​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ഗ്നി​ശ​മ​ന വാ​ഹ​ന​ത്തി​നും ര​ണ്ടു വീ​ടു​ക​ൾ​ക്കും അ​ക്ര​മി​ക​ൾ തീ​യി​ട്ടു. ഭ​ജ​ൻ​പു​ര​ി​ൽ അ​ക്ര​മി​ക​ൾ പെ​ട്രോ​ൾ പ​ന്പി​നും തീ​യി​ട്ടു. മൗ​ജ്പുരി​ലും ഭ​ജ​ൻ​പു​രിലും വാ​ഹ​ന​ങ്ങ​ൾ​ക്കും ക​ട​ക​ൾ​ക്കും തീ​യി​ട്ടു. വ​ട​ക്കു കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പോ​ലീ​സ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു.

സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ജാ​ഫ​റാ​ബാ​ദ്, മൗ​ജ്പൂ​ർ-​ബാ​ബ​ർ​പുർ, ഗോ​കു​ൽ​പു​രി, ജോ​ഹ്രി എ​ൻ​ക്ലേ​വ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചി​ട്ടു. വ​ട​ക്ക് കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ലെ​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ ട്വീ​റ്റ് ചെ​യ്തു.

ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര​യു​ടെ നേ​ത്വ​ത്തി​ൽ നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ മാ​ർ​ച്ച് ന​ട​ത്തി എ​ത്തി​യ​പ്പോ​ഴാ​ണ് ഞാ​യ​റാ​ഴ്ച​യും സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. നി​യ​മ​ത്തി​നെ​തി​രേ മൗ​ജ്പുർ ചൗ​ക്കി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ നീ​ക്കംചെ​യ്യാ​ൻ മൂ​ന്നു ദി​വ​സ​ത്തെ സ​മ​യം ഡ​ൽ​ഹി പോ​ലീ​സി​നു ന​ൽ​കു​ന്നു എ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി നേ​ര​ത്തേ ക​പി​ൽ മി​ശ്ര രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ ത​ങ്ങ​ൾ പ​റ​യു​ന്ന​ത് കേ​ട്ടി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് പോ​ലീ​സ് പ​റ​യു​ന്ന​ത് ത​ങ്ങ​ളും കേ​ൾ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മി​ശ്ര​യു​ടെ താ​ക്കീ​ത്.

"ആസൂത്രിതം'

ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ക്ര​മ​ത്തി​നു പി​ന്നി​ൽ ആ​സൂ​ത്രി​ത ഗൂ​ഢാലോ​ച​ന ഉ​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. സ്ഥി​തി​ഗ​തി​ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ബ​ല്ല പ​റ​ഞ്ഞു. 37 പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നാ​ണ് വി​വ​രം. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ദു​ഃഖ​ക​ര​മാ​ണെ​ന്നു വി​ശേ​ഷി​പ്പി​ച്ച ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര​മ​ന്ത്രി അ​മി​ത്ഷാ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ങ്ങ​ളി​ൽ ഒ​രാ​ളാ​ണെ​ന്നും അ​നു​ശോ​ച​ന​ത്തി​ൽ കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പേ​രി​ൽ അ​ക്ര​മം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ൻ റെ​ഡ്ഡി പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി എ​ന്നി​വ​ർ അ​ക്ര​മ​ത്തെ അ​പ​ല​പി​ക്കു​ക​യും സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.ഭ​ജ​ൻ​പു​രയി​ൽ രാ​ത്രി വൈ​കി​യും അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

സെ​ബി മാ​ത്യു